22 April, 2020 05:02:06 PM


45 ദിവസത്തിന് ശേഷം ആശ്വാസം; പത്തനംതിട്ടയിലെ 62കാരിയുടെ 21-ാം പരിശോധനാഫലം നെഗറ്റീവ്



പത്തനംതിട്ട : കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലുള്ള രോഗിയുടെ ഫലം നെഗറ്റീവായി. 62 കാരിയായ വടശ്ശേരിക്കര സ്വദേശിനിക്കാണ് കോവിഡ് നെഗറ്റീവ് ആയത്. 21ാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇവര്‍ക്ക്. ഇതുവരെ ഇവരുടെ 21 സാംപിള്‍ പരിശോധിച്ചതില്‍ 20 ഉം പോസിറ്റീവ് ആയിരുന്നു.


ഇതേത്തുടര്‍ന്ന് കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു. ഐവര്‍ മെക്റ്റീന്‍ എന്ന മരുന്നാണ് കഴിഞ്ഞ 14 മുതല്‍ നല്‍കി വന്നത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 45 ദിവസം ആയി. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച മുന്‍പ് അസുഖം ഭേദമായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K