21 April, 2020 06:47:38 AM
കോവിഡ്: ലോകത്ത് മരിച്ചവരുടെ എണ്ണം 1,70,000 കടന്നു; രോഗബാധിതര്‍ 24 ലക്ഷത്തിന് മേല്‍
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപതിനായിരം കടന്നു. 1,70,224 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 1,883 പേര് മരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ മരണം 42,458 ആയി.
സ്പെയിനില്‍ മരണസംഖ്യ 20,852 ആയി. ഇറ്റലിയില്‍ 24,114 ഉം ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ 16,509 പേരാണ് മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചത് 449 പേര്. ഇറാനില്‍ മരണസംഖ്യ അയ്യായിരം കടന്നു. ഇതുവരെ 5,209 പേരാണ് ഇറാനിൽ മരിച്ചത്