20 April, 2020 02:48:07 PM
തമിഴ്നാട്ടിൽ രണ്ട് മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു തമിഴ് പത്രത്തിന്റെ റിപ്പോർട്ടർക്കും വാർത്താ ചാനലിന്റെ സബ് എഡിറ്ററിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റിപ്പോർട്ടറെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറൽ ആശുപത്രിയിലും സബ് എഡിറ്ററെ സ്റ്റാൻലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ 1,477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 411 പേർക്കാണ് രോഗം ഭേദമായത്. 16 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്