16 April, 2020 06:53:04 PM


കേരളത്തിൽ ഇന്ന് 7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേർ രോഗമുക്തരായി



തിരുവനന്തപുരം: കേരളത്തിൽ ഇന്ന്  7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിൽ നാലുപേർക്കും കോഴിക്കോട് 2 പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


അതേസമയം, രാജ്യത്ത് കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 12,000 കടന്നു. 24 മണിക്കൂറിനിടെ 37 മരണം റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ മരണസംഖ്യ 414 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് മെട്രോകൾ ഉൾപ്പെടുന്ന 170 ഹോട്ട്‌സ്പോട്ട് ജില്ലകളുടെ പട്ടിക കേന്ദ്രം ഇന്നലെ പുറത്തിറക്കിയിരുന്നു. നോവെൽ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 20 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 1,36,000 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K