16 April, 2020 08:43:13 AM


അമേരിക്കയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പൊലിഞ്ഞത് 2,600ലേ​റെ ജീവൻ; ആകെ മരണസംഖ്യ 28,529

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ ലോ​ക​ത്തെ​യാ​കെ ഞെ​ട്ടി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ണ്‍ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ് ഇ​ത്.


രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 28,529 ആ​യി. 6,44,089 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ന്യൂ​യോ​ർ​ക്കി​ൽ 2,14,648 പേ​ർ​ക്കും ന്യൂ​ജ​ഴ്സി​യി​ൽ 71,030 പേ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മ​റ്റേ​ത് രാ​ജ്യ​ത്തേ​ക്കാ​ളും മൂ​ന്നി​ര​ട്ടി​യാ​ണ് അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്നാ​ണ് ജോ​ണ്‍ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ.


ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 1,80,659 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള സ്പെ​യി​നാ​ണ് ര​ണ്ടാ​മ​ത്. 1,65,155 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,47,863 പേ​ർ​ക്കും ജ​ർ​മ​നി​യി​ൽ 1,34,753 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്. 12,370 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ള്ള ഇ​ന്ത്യ ഈ ​പ​ട്ടി​ക​യി​ൽ 20ാം സ്ഥാ​ന​ത്താ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K