09 April, 2020 12:14:21 PM
ബിൽ ക്ലിന്റണ്‍ - മോണിക്ക ബന്ധം വൈറ്റ് ഹൗസിനു പുറത്തെത്തിച്ച ലിന്‍ഡ ട്രിപ്പ് അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാൻ വഴിവെച്ച വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ ട്രിപ് അന്തരിച്ചു. 70 വയസായിരുന്നു. പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1997-ല്‍ പെന്റഗണ്‍ ജീവനക്കാരിയായിരുന്ന ലിന്‍ഡ ട്രിപ് വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി നടത്തിയ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കാഡ് ചെയ്യുകയും പിന്നീട് അത് പുറത്തുവിടുകയും ചെയ്‌തിരുന്നു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 1998ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചത്.1998 ജനുവരിയില്‍ ലിന്‍ഡ മോണിക്കയുടെ സംഭാഷണമടങ്ങിയ ടേപ്പ് അഭിഭാഷകർക്ക് കൈമാറി. തെളിവുകളുടെ അടിസ്ഥാനത്തിൽ ബിൽ ക്ലിന്റണെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റിലെത്തിയപ്പോള്‍ കുറ്റമോചിതനായിരുന്നു.