08 April, 2020 10:43:38 AM
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 35 പേർ മരിച്ചു: മരണസംഖ്യ 149 ആയി; രോഗ ബാധിതര്‍ 5,194
ദില്ലി: ഇന്ത്യയിലും അതിദ്രുതം കോവിഡ് രോഗികളുടെ എണ്ണവും മരണവും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 149 ആയി. 24 മണിക്കൂറിനിടെ 773 പേർക്ക് ആണ് രോഗം ബാധിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 5,194 ആയി ഉയർന്നു.
ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചതിനു ശേഷം കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണിത്. മഹാരാഷ്ട്രയും ഉത്തർപ്രദേശുമടക്കം നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.