06 April, 2020 07:43:11 PM


സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ ഒന്‍പത് പേ‍ര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേ‍ര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തര്‍ക്കും ഇന്നു രോ​ഗം സ്ഥിരീകരിച്ചു. കാസര്‍കോട് രോ​ഗം സ്ഥിരീകരിച്ച ആറ് പേ‍ര്‍ വിദേശത്തു നിന്നും വന്നതാണ്. മൂന്ന് പേ‍ര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോ​ഗം ലഭിച്ചു. കേരളത്തില്‍ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തില്‍ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊവിഡ് രോഗം ബാധിച്ച്‌ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങള്‍ വന്നാല്‍ മാത്രമേ വിദേശത്തെ മരണങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K