26 March, 2020 01:52:31 AM
കോവിഡ് 19: മരണം 20,494 ആയി; രോഗബാധ സ്ഥിരീകരിച്ചത് 4,52,157 പേർക്ക്
മാഡ്രിഡ്: ലോകത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ലോകത്താകെ 4,52,157 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,13,120 പേർ രോഗവിമുക്തി നേടി. 3,18,543 പേർ ചികിത്സയിലാണ്. ഇതിൽ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7,503 ആയി.
74,386 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനിൽ 443 മരണങ്ങളും ഇറാനിൽ 143 പേരുമാണ് ഇന്ന് മരിച്ചത്. ന്നത്തെ കണക്കുകൾ കൂടി പുറത്തുവന്നതോടെ മരണനിരക്കിൽ ചൈനയെ പിന്തള്ളി സ്പെയിൻ രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനിൽ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.