25 March, 2020 12:29:24 PM


യുഎഇയിൽ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു



ദുബായ്: യുഎഇയിൽ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 248 ആയി വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയതായി നാലുപേർ ഉള്‍പ്പെടെ 65 വൈറസ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 


രോഗബാധിതനായി വിദേശത്തുനിന്നു മടങ്ങിയെത്തിയ ആളുകളുമായി അടുത്ത് ബന്ധപ്പെട്ട ആളുകളിലാണ് ഇപ്പോൾ രോഗം സ്ഥീരകരിച്ചത്. പുതിയതായി കോവിഡ് 19 കണ്ടെത്തിയവരിൽ ഭൂരിഭാഗവും വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ്.  ഇന്ത്യയിൽനിന്നുള്ള ആറ് പേർ കൂടാതെ, അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരിലും രോഗം കണ്ടെത്തി.


ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലാൻഡ്സ്, ജോർദാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് രണ്ടുവീതം പേരിൽ രോഗം കണ്ടെത്തി. ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യമൻ, ബെൽജിയം, ദക്ഷിണകൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ആസ്ട്രേലിയ, ലെബനോൺ, കെനിയ, മാലിദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോക്കോ, പാകിസ്ഥാൻ, സ്വീഡൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരിലും രോഗം കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K