22 March, 2020 09:35:20 AM
കൊറോണയില്‍ നിശ്ചലമായി ഇറ്റലി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 793 പേര്‍
റോം: ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചത് 793 പേര്‍. ഇതോടെ രാജ്യത്ത് കൊറോണ മരണം 4825 ആയി. മരണനിരക്കില്‍ ഇറ്റലിയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടായ വര്‍ധനവ് 19.6 ശതമാനമാണ്. ഇറ്റലിയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 53,578 ആയി. കഴിഞ്ഞ ദിവസം ഇത് 47,021 ആയിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ 3,255 ആയി. വ്യാഴാഴ്ച തന്നെ മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നിരുന്നു.
രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ലോംബാര്‍ഡിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഈ മേഖലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 3,095 ആയി. രോഗബാധിതരുടെ എണ്ണം 25,515 ആണ്. ഇറ്റലിയാകമാനം രോഗം സ്ഥിരീകരിച്ചവരില്‍ 6,072 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായാണ് ശനിയാഴ്ചത്തെ കണക്ക്. 2,857 പേര്‍ ഇപ്പോഴും അത്യാഹിത വിഭാഗത്തില്‍ തുടരുന്നു.
മരണസംഖ്യ ക്രമാതീതമായി വര്‍ധിച്ചതോടെ രാജ്യത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഇറ്റലി ശനിയാഴ്ച സൈനിക സഹായം തേടിയിരുന്നു. രോഗവ്യാപനം തടയാനേര്‍പ്പെടുത്തിയ മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സൈന്യത്തെ വിളിക്കാന്‍ തീരുനമാനിച്ചത്