15 April, 2016 02:10:29 PM


ഇന്‍ഫോസിസിന്‍റെ അറ്റാദായത്തില്‍ 16.14% വര്‍ധന



മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ്  നാലാം പാദത്തില്‍ 16.14 ശതമാനം വളര്‍ച്ചനേടി.

3,597 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വരുമാനം 23.4 ശതമാനം ഉയര്‍ന്ന് 16,550 കോടിയായി. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 3,097 കോടിയായിരുന്നു . അറ്റാദായം. വരുമാനമാകട്ടെ 13,411 കോടിയും.  ഇന്‍ഫോസിസിന്റെ ഓഹരി വില 0.87 ശതമാനം താഴ്ന്ന് 1172ലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. പൊതു അവധിയായതിനാല്‍ വെള്ളിയാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K