08 March, 2020 10:41:52 PM


കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് ജില്ലാ കളക്ടര്‍; മാസ്കുകള്‍ക്ക് വില 20 ഇരട്ടിയായി



പത്തനംതിട്ട: ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നൽകരുതെന്ന് ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുന്നറിയിപ്പ് നല്‍കി.


ജില്ലയുടെ വിവിധ പ്രദേശങ്ങളിലും റാന്നി മേഖലയിലും അഞ്ചു രൂപാ വിലയുള്ള മാസ്കിന് 50 മുതൽ 100 രൂപ വരെ ചാർജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ മാസ്ക് വിൽക്കുന്ന കടയുടമയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K