03 March, 2020 09:14:36 AM


ബീജം നിറച്ച സിറിഞ്ചുമായി സ്ത്രീയെ ആക്രമിച്ച പ്രതി അറസ്റ്റില്‍



man arrested


വാഷിങ്ടണ്‍: ബീജം നിറച്ച സിറിഞ്ചുകളുമായി സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. യു എസിൽ മേരിലാന്‍ഡ് ചര്‍ച്ച്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ തോസ് ബൈറോണ്‍ സ്റ്റെമനെ എന്ന 51കാരനെ പോലീസ് പിടകൂടി. സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.


ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് സിറിഞ്ച് ശരീരത്തില്‍ കുത്തി പരുക്ക് ഏല്‍പ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്ത്രീ ഞെട്ടിത്തരിച്ച് നില്‍ക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.


സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിറിഞ്ച് പരിശോധിച്ചപ്പോളാണ് ബീജം നിറച്ചതായി കണ്ടെത്തിയത്. ആക്രമണത്തിനിരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാറില്‍നിന്നും വീട്ടില്‍നിന്നും പോലീസ് നിരവധി സിറിഞ്ചുകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.


ഇയാള്‍ നേരത്തെയും സമാനരീതിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K