16 February, 2020 03:04:36 PM


ബസ് പാറക്കെട്ടില്‍ ഇടിച്ച് തകർന്നു; അപകടത്തില്‍ 9 മരണം


Bus Accident, Death, Uduppi


മാംഗളൂര്‍ : ഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 മരണം. മൈസൂരിലെ സ്വകാര്യ ഐ ടി കമ്പനി ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ് പൈവ്രറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ബസില്‍ ഉണ്ടായിരുന്ന രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണ് മരിച്ചത്. ഉഡുപ്പി ചിക്കമംഗുളൂരു പാതയില്‍ കാര്‍ക്കളയ്ക്ക് സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരില്‍ ബസ് റോഡരികിലെ പാറക്കെട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രക്ക് പോകുകയായിരുന്നു ബസാണ് അപകടത്തില്‍ പെട്ടത്. യാത്രാമാധ്യേ തകരാര്‍ ഉണ്ടായ ബസ് കളസിലെ വര്‍ക്ക് ഷോപ്പില്‍ നിന്ന് ശരിയാക്കിയാണ് യാത്ര തുടര്‍ന്നത്.

ചുരത്തിലെ വളവില്‍ സ്റ്റിയിറങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. വളവില്‍ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണ് ബസ് നിന്നത്. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായി തകര്‍ന്നു. സാരമായി പരിക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K