14 February, 2020 09:30:32 PM


വൃ​ദ്ധ​നാ​യ ഭി​ക്ഷ​ക്കാ​ര​ൻ ക്ഷേ​ത്ര​ത്തി​നു സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് എ​ട്ടു​ല​ക്ഷം രൂ​പ



വിജ​യ​വാ​ഡ​: വൃ​ദ്ധ​നാ​യ ഭി​ക്ഷ​ക്കാ​ര​ൻ ക്ഷേ​ത്ര​ത്തി​നു സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് എ​ട്ടു​ല​ക്ഷം രൂ​പ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്ന യാ​ഡി റെ​ഡ്ഡി​യാ​ണു വി​ജ​യ​വാ​ഡ​യി​ലെ സാ​യി ബാ​ബ ക്ഷേ​ത്ര​ത്തി​ന് ഇ​ത്ര​യും വ​ലി​യ തു​ക സം​ഭാ​വ​ന ന​ൽ​കി​യ​ത്.


40 വ​ർ​ഷം താ​ൻ റി​ക്ഷ വ​ലി​ച്ചു. കാ​ലി​നു വ​യ്യാ​താ​യ​തോ​ടെ നാ​ലു വ​ർ​ഷം മു​ന്പ് ഭി​ക്ഷ യാ​ചി​ക്കാ​ൻ തു​ട​ങ്ങി. ആ​രോ​ഗ്യം ന​ശി​ച്ച​തോ​ടെ പ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു മ​ന​സി​ലാ​യി. ആ​ദ്യം അ​ധി​ക​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് സാ​യി ബാ​ബ ക്ഷേ​ത്ര​ത്തി​നു ന​ൽ​കി​യ​ത്. പി​ന്നീ​ട് ക്ഷേ​ത്ര​ത്തി​ന് കൂ​ടു​ത​ൽ പ​ണം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നു റെ​ഡ്ഡി പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. 


ക്ഷേ​ത്ര​ത്തി​നു പ​ണം ന​ൽ​കി​യ​തി​നു​ശേ​ഷം ത​നി​ക്കു നേ​ട്ട​മേ ഉ​ണ്ടാ​യി​ട്ടു​ള്ളു​വെ​ന്നും ത​ന്‍റെ വ​രു​മാ​നം വ​ർ​ധി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്നും മു​ഴു​വ​ൻ പ​ണ​വും ദൈ​വ​ത്തി​നു ന​ൽ​കാ​മെ​ന്നു വാ​ക്കു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റെ​ഡ്ഡി പ​റ​യു​ന്നു. റെ​ഡ്ഡി​യു​ടെ പ​ണം​കൊ​ണ്ട് ഗോ​ശാ​ല നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K