11 February, 2020 01:41:57 PM
ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് സാധിച്ചില്ല; കേജരിവാളിനെ അഭിനന്ദിച്ച് പിണറായി വിജയൻ
ദില്ലി: ദില്ലിയിലെ ആം ആദ്മിയുടെ മുന്നേറ്റത്തിൽ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തുടർന്നു വന്ന വർഗീയ പ്രീണനത്തിനും ജനദ്രോഹ നടപടികൾക്കുമെതിരായ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം. ബിജെപിക്കെതിരെ ഒരു ബദലാകാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേജരിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേജരിവാളിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നായിരുന്നു അവരുടെ വാക്കുകൾ. ബിജെപിയെ രാജ്യത്തെ ജനങ്ങൾ തിരസ്കരിച്ചു തുടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.