08 February, 2020 06:05:44 PM


സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകരയില്‍ ഒരുങ്ങുന്നു



നെയ്യാറ്റിൻകര: സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്‍റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒരുങ്ങുന്നു. എംഎല്‍എ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന 14 യൂണിറ്റും കാരുണ്യ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന 10 യൂണിറ്റും ഇപ്പോൾ നിലവിലുള്ള 6 യൂണിറ്റും ചേർന്ന് 30 പേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് നെയ്യാറ്റിൻകരയിൽ ഒരുങ്ങുന്നത്. മൂന്നര കോടിയോളം രൂപയാണ് അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ ചെലവായത്. ഫെബ്രുവരി 20 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന യൂണിറ്റിന്‍റെ അവസാന ഘട്ട പണികൾ പുരോഗമിക്കുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K