04 February, 2020 07:34:31 PM


ഇ​ന്ത്യ​ക്കെ​തി​രേ യുദ്ധം തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ



ഇ​സ്‌​ലാ​മാ​ബാ​ദ്: കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ജി​ഹാ​ദി​ന് ആ​ഹ്വാ​നം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ ചി​ല അം​ഗ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ സ​മീ​പി​ച്ചു. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യോ​ടെ ഇ​ന്ത്യ​ക്കെ​തി​രേ യു​ദ്ധം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് എം​പി​മാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​മ്രാ​ന്‍ ഖാ​ന്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. 


ഇ​ന്ത്യ​യു​മാ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നത്തോടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ പ്രേ​രി​പ്പി​ക്കു​മെ​ന്നും ജാ​മി​യ​ത്ത് ഉ​ൽ​മ ഇ ​ഇ​സ്ലാം ഫ​സ​ൽ നേ​താ​വ് മൗ​ലാ​ന അ​ബ്ദു​ൽ അ​ക്ബ​ർ ചി​ത്രാ​ലി പ​റ​ഞ്ഞു. കാഷ്മീരിലെ ജനങ്ങളെ മോചിപ്പിക്കാൻ യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K