27 January, 2020 07:20:18 AM
തുർക്കി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
അങ്കാറ: കിഴക്കൻ തുർക്കിയിലെ എലാസിഗ് പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. അതിശക്തമായ ഭൂകമ്പത്തിൽ 1,600 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ നിന്നു 45 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് അനുഭവപ്പെട്ടത്.
ആറോളം പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തുർക്കി മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിൽ മുപ്പതോളം കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. കേടുപാടുണ്ടായ ഭവനങ്ങളിലേക്കു മടങ്ങാൻ ജനങ്ങൾ മടികാണിച്ചു. ജനങ്ങൾക്കു താമസിക്കാൻ 1600നു മുകളിൽ താത്കാലിക കൂടാരങ്ങൾ സജ്ജമാക്കിയിട്ടുണ്ട്