25 January, 2020 10:36:16 PM


കൊറോണ വൈറസ്: കൊച്ചിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി നിരീക്ഷണത്തില്‍



കൊച്ചി : കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഒരാള്‍ കൂടി കൊച്ചിയില്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി. രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.


അതേസമയം കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചൈനയിലെ മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്കയും അറിയിച്ചിട്ടുണ്ട്. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍‌‌‌ഡുകളില്‍ തുടരും. പനി ഇല്ലെങ്കിലും ചൈനയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K