01 January, 2020 09:08:23 PM
ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണയ്ക്ക് സൗദി അറേബ്യയില്‍ നിരോധനം
റിയാദ് : ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണയ്ക്ക് സൗദി അറേബ്യയില്‍ നിരോധനം. ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്‌ട്രോള്‍ ഉത്പാദിപ്പിച്ച് നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കാനായി ഇത്തരം എണ്ണയില്‍ പാചകം ചെയ്യുന്നതോ ഇത്തരം എണ്ണ ചേര്‍ത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാന്‍ പാടില്ലെന്നു ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.
ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും, വിദേശത്ത് നിന്ന് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും വിപണിയില്‍ വിതരണം ചെയ്യുന്നവര്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ഹൈഡ്രോജനേറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ എണ്ണ മാത്രമേ പാചകത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും നല്‍കിത്തുടങ്ങി.