31 December, 2019 04:12:23 PM
'വാടക കരാർ വ്യാജം'; വാഹന നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: വാഹന നികുതി വെട്ടിപ്പ് കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. നികുതി വെട്ടിപ്പിനു വേണ്ടി പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തെന്നും അതിനായി വ്യാജ രേഖകളുണ്ടാക്കിയെന്നുമാണ് കേസ്. PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ 2010 ജനുവരി 27 നാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
നികുതി വെട്ടിപ്പിനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപി താമസിച്ചെന്നു പറയുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്ന് മൊഴി നല്‍കിയതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.