30 December, 2019 08:30:41 AM


കാട്ടുതീ അണയുന്നില്ല; വി​ക്ടോ​റി​യ​യി​ലെ താമസക്കാരെയും വിനോദ സഞ്ചാരികളെയും ഒഴിപ്പിക്കുന്നു



സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി കാ​ട്ടു​തീ പ​ട​രു​ന്നു. വി​ക്ടോ​റി​യ​യി​ലെ ഈ​സ്റ്റ് ഗി​പ്പ്സ്‌​ലാ​ൻ​ഡി​ൽ നി​ന്ന് പ​തി​നാ​യി​ര​ത്തോ​ളം താ​മ​സ​ക്കാ​രോ​ടും വി​നോ​ദ​സ​ഞ്ചാ​രി​ക​ളോ​ടും ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ്. കാ​റ്റി​ന്‍റെ ശ​ക്തി കൂ​ടു​ന്ന​തും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ടു​ത്ത വ​ര​ള്‍​ച്ച സൃ​ഷ്ടി​ച്ച കാ​ട്ടു​തീ പ​ര​മ്പ​ര​യ്ക്ക് ഇ​തു​വ​രെ പ​രി​ഹാ​രം കാ​ണാ​ന്‍ ഓ​സ്ട്രേ​ലി​യ​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.


ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന കാ​ട്ടു​തീ ഇ​തു​വ​രെ പൂ​ര്‍​ണ​മാ​യി അ​ണ​ഞ്ഞി​ട്ടി​ല്ല. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലും സി​ഡ്നി​യി​ലു​മാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ​സ്റ്റ് ഗി​പ്പ്സ്‌​ലാ​ൻ​ഡി​ലെ ബ്രൂ​തെ​ൻ, ബു​ച്ച​ൻ, ബോ​നാം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടു​തീ വ്യാ​പി​ക്കു​ക​യാ​ണ്. പു​തി​യ കാ​ട്ടു​തീ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. ഈ ​കാ​ട്ടു​തീ​യി​ല്‍ പെ​ട്ടും കം​ഗാ​രു​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി വ​ന്യ​ജീ​വി​ക​ള്‍​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K