05 April, 2016 11:49:01 AM
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു
മുംബൈ: പുതിയ സാമ്പത്തിക വർഷത്തെ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25% കുറച്ചു. 6.75% എന്ന നിരക്കിൽ നിന്നും 6.50% ലേക്കാണ് കുറച്ചത്. അതേസമയം റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല. പുതിയ തീരുമാനത്തോടെ ബാങ്കുകളുടെ ഭവന- വാഹന-വാണിജ്യ വായ്പകളുടെ പലിശ കുറയും. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് റിസർവ് ബാങ്ക് രഘുറാം രാജൻ പ്രഖ്യാപിച്ചത്.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പക്ക് നൽകുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.