24 December, 2019 10:27:50 PM


സിറിയയില്‍ ദമാസ്‌കസിനടുത്ത് ഇസ്രയേലി മിസൈല്‍ ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു



ദമാസ്‌കസ് :  സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്ത് ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ഇറാന്‍കാരായിരിക്കാമെന്ന് സിറിയന്‍ വിമതരെ അനുകൂലിക്കുന്ന ബ്രിട്ടനിലെ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. അര്‍ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു ആക്രമണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K