11 December, 2019 01:27:30 PM
രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരാവാദി സംഘടനകളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് : പാകിസ്ഥാനെതിരെ യൂറോപ്യന്‍ യൂണിയന്‍
ന്യൂ ഡല്‍ഹി : പാകിസ്താനെതിരെ ആഞ്ഞടിച്ച് യൂറോപ്യന്‍ യൂണിയന്‍. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരാവാദി സംഘടനകളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഇത്തരം സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും ലഭിക്കുന്ന എല്ലാ രീതികളും തടയാന്‍ പാകിസ്ഥാന്‍ ശ്രമിക്കണമെന്ന് ഇന്ത്യയിലെ ഇയു(യൂറോപ്യന്‍ യൂണിയന്‍) അംബാസിഡര്‍ ഉഗോ അസ്ടൂറ്റോ വ്യക്തമാക്കി.
അയല്‍ക്കാരെക്കുറിച്ചുള്ള ഇന്ത്യയുടെ സുരക്ഷാ ആശങ്ക ശരിയാണ്. എന്നിരുന്നാലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. 'നിയമം പരിപാലിക്കണമെന്നാണ് പാകിസ്ഥാനോട് ആഹ്വാനം ചെയ്യുന്നത്. അവരുടെ രാജ്യത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര സംഘടനകളെയും നേരിടണമെന്നും ഭീകരര്‍ക്ക് ലഭിക്കുന്ന എല്ലാവിധ സാമ്പത്തിക പിന്തുണകളും അവസാനിപ്പിക്കണം. കശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കി കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുടെ സുരക്ഷ ആശങ്കകള്‍ സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.