10 December, 2019 05:10:00 PM
സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ചെലവുകള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചിലവഴിക്കുന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
കോളേജ് യൂണിയന് ചെയര്മാന്മാരെ സര്‍ക്കാര്‍ വിദേശത്ത് പരിശീലനത്തിന് അയയ്ക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, സംഭവം പര്‍വതീകരിക്കപ്പെട്ടുവെന്നും വിവാദമാക്കിയെന്നും കാനം കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോളേജ് യൂണിയന് ചെയര്മാന്മാരെ വിദേശത്ത് പരിശീലനത്തിന് അയയ്ക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.