09 December, 2019 06:20:19 AM
രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റുവെന്ന് വിഎച്ച്പി നേതാവ് സ്വാധി പ്രാചി
ദില്ലി: പീഡനങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഎച്ച്പി നേതാവ് സ്വാധി പ്രാചി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും സ്വാധി പ്രാചി ആരോപിച്ചു.
ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വിമർശനം. ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോൾ ഇന്ത്യ അറിയപ്പെടുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇന്ത്യയ്ക്ക് പെണ്മക്കളെയും സഹോദരിമാരെയും പരിപാലിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിദേശരാജ്യങ്ങൾ ചോദിക്കുന്നു. ഉത്തർപ്രദേശിൽ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎയാണ് പ്രതി. എന്നാൽ പ്രധാനമന്ത്രി ഇതെകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ വിമർശിച്ചിരുന്നു.