07 December, 2019 07:26:31 PM
ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
അതേസമയം ഇന്നലെ കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു. വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റര്‍ പാമോലിനും വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തിരുന്നു