06 December, 2019 03:59:09 PM


യുഎഇയില്‍ നിന്ന് ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയുമായി അധികൃതര്‍



ദുബായ് :  യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതര്‍. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ്‌യുഎഇ പോലീസ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. 


വിലക്കേര്‍പ്പെടുത്തിയ സാധനങ്ങള്‍


1. സ്മാര്‍ട്ട് ബാലന്‍സ് വീലുകള്‍ അല്ലെങ്കില്‍ ഹോവര്‍ബോര്‍ഡുകള്‍ 
2. രാസവസ്തുക്കള്‍ 
3. വലിയ ലോഹ വസ്തുക്കള്‍
4. കംപ്രെസ്ഡ് ഗ്യാസ് സിലിണ്ടറുകള്‍ 
5. കാര്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ 
6. ബാറ്ററികള്‍ 
7. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ 
8. പവര്‍ ബാങ്കുകള്‍ 
9. ലിഥിയം ബാറ്ററി 
10. ടോര്‍ച്ച് ലൈറ്റുകള്‍
11. ഇ സിഗരറ്റുകള്‍
12. വലിയ അളവില്‍ സ്വര്‍ണ്ണം,പണം തുടങ്ങിയ മൂല്യമേറിയ വസ്തുക്കള്‍






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K