02 December, 2019 06:45:01 PM
ആര്‍പ്പൂക്കര ഭക്ഷ്യ സുരക്ഷാ മാതൃക ഗ്രാമപഞ്ചായത്താകുന്നു; പരിശോധനകള്‍ ശക്തമാക്കും
കോട്ടയം: ഭക്ഷ്യ സുരക്ഷാ മാതൃക ഗ്രാമപഞ്ചായത്താകാന്‍ കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര ഒരുങ്ങുന്നു. സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം എന്ന സന്ദേശം എല്ലാ ഗ്രാമവാസികളിലും എത്തിച്ച് അനുരൂപമായ ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ ഡിസംബര്‍ 3, 4 തീയതികളിലാണ് പരിപാടികള്‍.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഭക്ഷ്യവ്യാപാരികള്‍, അംഗനവാടി, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കുള്ള ബോധവല്‍ക്കരണക്ലാസുകള്‍ക്കു പുറമെ കുടിവെള്ള വിതരണ സ്‌ത്രോതസുകളുടെ പരിശോധന, ഭക്ഷ്യ ഉല്‍പാദന, വിതരണ, വിപണന സ്ഥാപനങ്ങളില്‍ പരിശോധന, ലൈസന്‍സ് / രജിസ്‌ട്രേഷന്‍ മേളകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ.തെരസ്ലിന്‍ ലൂയിസ് പറഞ്ഞു.