01 December, 2019 11:52:17 PM


എയ്ഡ്സിനെതിരെ ബോധവല്‍ക്കരണവുമായി ഫോട്ടോഗ്രാഫര്‍മാര്‍ തെരുവിലിറങ്ങി



കോട്ടയം: എയ്ഡ്സിനെതിരെ ബോധവല്‍ക്കരണവുമായി ഫോട്ടോഗ്രാഫര്‍മാര്‍. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം കടുത്തുരുത്തി മേഖലയും  കാണക്കാരി യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര  എയ്ഡ്‌സ് ദിനാചരണത്തിന്‍റെ ഭാഗമായാണ് ബോധവല്‍ക്കരണപരിപാടിയുമായി തെരുവിലിറങ്ങിയത്.


യൂണിറ്റ്  പ്രസിഡന്‍റ് ഗിരിജ വിജിമോന്‍റെ നേതൃത്വത്തിൽ കാണക്കാരി കവലയിൽ ദീപം തെളിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ അജിൻലാൽ, എകെപിഎ ജില്ലാ പ്രസിഡണ്ട്‌ ജെയ്സൺ ഞൊങ്ങിണി, മേഖല പ്രസിഡണ്ട്‌ അജയ് എവി, സംസ്ഥാന കമ്മറ്റിയംഗം സുരേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K