29 November, 2019 12:49:47 PM


'നീ നഗ്നയായി പാചകം ചെയ്യുമോ?'; ജേര്‍ണലിസം വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്‍റെ അസഭ്യസന്ദേശം



തിരുവനന്തപുരം: ജേര്‍ണലിസം വിദ്യാര്‍ത്ഥിക്ക് അസഭ്യ സന്ദേശമയച്ചെന്ന് അദ്ധ്യാപകനെതിരെ പരാതി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം അരങ്ങേറിയത്. അദ്ധ്യാപകനും അമൃതാ ടിവിയുടെ മുന്‍ വാര്‍ത്താ വിഭാഗം മേധാവിയും ഏഷ്യാനെറ്റ് ന്യൂസിലെ പഴയ ന്യൂസ് എഡിറ്ററുമായ നീലനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭരത് അവാര്‍ഡ് ജേതാവ് പ്രേംജിയുടെ മകനും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമാണ് ഇദ്ദേഹം.


തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. 'നീ നഗ്നയായി  പാചകം ചെയ്യുമോ'? എന്ന് നീലന്‍ ഫോണ്‍ സന്ദേശം അയച്ചതായി വിവാഹിതയും യുവതിയുമായ വിദ്യാര്‍ത്ഥി വനിതാ കമ്മിഷനിലാണ് പരാതി നല്‍കിയത്. ഇതേ പരാതി ജേര്‍ണലിസം ഇന്‍സ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും നല്‍കിയതിനെ തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ ചേര്‍ന്ന് നീലനെ അദ്ധ്യാപകസ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. ഇന്നലെയാണ് പെണ്‍കുട്ടി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K