26 November, 2019 02:06:44 PM
ഇന്ത്യന്‍ വ്യവസായിയുടെ കാരുണ്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 700 തടവുകാർ മോചിതരാകുന്നു
ദുബായ്: ഇന്ത്യന്‍ വ്യവസായിയുടെ കാരുണ്യത്തില്‍ യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ 700 തടവുകാരുടെ മോചനത്തിനു വഴിയൊരുങ്ങി. ശിക്ഷാ കാലവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാനില്ലാത്തതിനാല്‍ ജയിലുകളില്‍ തുടരേണ്ടിവന്ന തടവുകാരുടെ ബാധ്യത തീര്‍ക്കാന്‍ പ്യുവര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് മര്‍ച്ചന്റ് 10 ലക്ഷം ദിര്‍ഹം( രണ്ടു കോടി രൂപ) നല്‍കിയിരിക്കുകയാണ്. സഹിഷ്ണുതാവര്‍ഷം, യുഎഇയുടെ 48ാമത് ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ചാണ് ഇത്രയും പേരുടെ ബാധ്യത ഏറ്റെടുത്ത് മോചിപ്പിക്കുന്നതെന്ന് ഫിറോസ് മര്‍ച്ചന്റ് അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫിലിപ്പീന്‍സ്, റഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി 30 രാജ്യക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. അജ്മാന്‍ ജയിലിലുള്ള 150 പേരെയും ഫുജൈറ ജയിലിലെ 160 പേരെയുമാണ് ആദ്യം മോചിപ്പിക്കുന്നത്