19 November, 2019 07:11:49 PM


മോഡറേഷന്‍ തട്ടിപ്പിനെതിരെ സമരം: സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്



തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തു. ഷാഫി പറമ്പില്‍ എം എല്‍ എയ്ക്ക് നേരെയും കെ എം അഭിജിത്തിന് നേരയും പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേരള സര്‍വകലാശാലയില്‍ നടന്ന മോഡറേഷന്‍ തട്ടിപ്പിനെതിരെ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത്.


സംഭവം പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കി. അതേസമയം സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രത്യേക ഒരു കാരണവും ഇല്ലാതെയാണ് പോലീസ് അടിച്ച് തലപ്പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ വന്നത്. പോലീസിനോട് സംഘര്‍ഷത്തിലേക്ക് പോകരുതെന്നും പറഞ്ഞിരുന്നു. പ്രവര്‍ത്തകരോട് അറസറ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K