17 November, 2019 08:28:22 PM
പോണ്‍ സൈറ്റുകളില്‍ വീഡിയോ കാണുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ കാണും
ദില്ലി: പോണ്‍സൈറ്റുകളില്‍ നിന്നും വീഡിയോ കാണുന്നവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നു എന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്‍റിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.
മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'PsiXBot' എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് സാധ്യമാക്കുന്നത്. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ സോഫ്‌റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുമൊക്കെയായിരിക്കും 'PsiXBot' നിങ്ങളുടെ കംപ്യൂട്ടറിലെത്തുന്നത്.
അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് 'PsiXBot' സജീവമാവുക. ഇരകളെ കണ്ടെത്തി വീഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോയും തിരച്ചില്‍ ഹിസ്റ്ററിയും കുടുംബക്കാര്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. എന്നാല്‍ ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.