07 November, 2019 10:52:18 AM


സസ്പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു; നിയമനം കാഞ്ഞങ്ങാട്



കണ്ണൂര്‍ : ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചത്. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഉടമസ്ഥതയിലുള്ള പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായിയെന്ന് ആരോപിച്ചാണ് ഗിരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗിരീഷിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്‍റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K