06 November, 2019 06:32:55 PM


സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും ശവപ്പെട്ടിയില്‍ കിടന്ന് അനുഭവിച്ചറിയാം; ഇവിടെ എത്തിയാല്‍ മതി!



സോള്‍: മരണശേഷം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാത്തവര്‍ ആരുമുണ്ടാവില്ല ഈ ലോകത്തില്‍. മരണസമയത്ത് പുറത്ത് നടക്കുന്നത് എന്താണെന്നോ, ശവപ്പെട്ടിയില്‍ കിടക്കുമ്പോള്‍ എന്തായിരിക്കാം. എന്നിങ്ങനെ നിരവധി ചിന്തകള്‍ നമ്മിലുടെ കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ ഇപ്പോഴിതാ സ്വന്തം മരണാനുഭവം ജീവിച്ചിരിക്കെ അറിയാന്‍ അമ്പരപ്പിക്കുന്ന സൗകര്യമുണ്ടാക്കിയിരിക്കുകയാണ് അങ്ങ് ദക്ഷിണ കൊറിയയില്‍.


ദക്ഷിണകൊറിയയില്‍ 'ഹ്യോവോണ്‍ ഹിലീങ് സെന്റര്‍' എന്ന കമ്പനിയാണ് മരണാനുഭവം ഒരുക്കിയിരിക്കുന്നത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേകം വസ്ത്രം ധരിച്ച് പത്ത് മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ കിടക്കണം. ഈ സമയം പുറത്ത് മരണാനന്തര ചടങ്ങുകള്‍ നടക്കും. 'ലിവിങ് ഫ്യുണറലില്‍ പങ്കെടുക്കാന്‍ കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ ആണ് എത്തുന്നത്.


2012 ല്‍ ആണ് കമ്പനി 'ലിവിങ് ഫ്യുണറല്‍' ഒരുക്കുന്നത്. ഇതിനോടകം തന്നെ 25,000 പേരോളം ഇതില്‍ പങ്കെടുത്തതായി കമ്പനി വ്യക്തമാക്കുന്നു. സ്വന്തം ജീവിതത്തെ വിലമതിക്കാന്‍ ഇതിലുടെ സാധിക്കുമെന്നും, ജീവിതത്തില്‍ പുതിയൊരു പ്രകാശം നിറ്ക്കാന്‍ കഴിയുമെന്നും കമ്പനി ഉടമ ജിയോങ് യോങ്-മന്‍ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K