05 November, 2019 08:42:49 PM


'ക്യാം ഗേള്‍സ്' പോണ്‍ സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു; വിവരങ്ങള്‍ പുറത്തായവരില്‍ അനവധി ഇന്ത്യക്കാരും



മാഡ്രിഡ്: മുന്‍നിര പോണ്‍ ക്യാം സൈറ്റായ ക്യാം ഗേള്‍സ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. വെബ്ക്യാമുകളിലൂടെ അശ്ലീല പ്രകടനങ്ങള്‍ ലൈവ് ആയി കണ്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ഇതോടെ പുറത്തായത്. ഇവരില്‍ നിരവധി ഇന്‍ഡ്യാക്കാരും ഉള്ളതായാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ലോഗ്‌ ഇന്‍ വിശദാംശങ്ങള്‍ മുതല്‍ അവര്‍ അയച്ച സന്ദേശങ്ങള്‍ അടക്കമാണ് പുറത്തായത്. ബാക്‌ എന്‍ഡ് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ തുറന്നിട്ടതാണ് വെബ്‌സൈറ്റുകള്‍ക്ക് വിനയായതെന്നാണ് പ്രാഥമിക വിവരം.


പോണ്‍ നടിമാരുടെയും നടന്‍മാരുടെയും വിവരങ്ങള്‍ വരെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിറ്റിഎസ് മീഡിയയുടെ കീഴിലുള്ള അമച്വര്‍. ടിവി, വെബ്ക്യാം പോര്‍ണോ എക്‌സ്‌എക്‌സ്‌എക്‌സ്.നെറ്റ്, പ്ലെയ്‌സര്‍ക്യാംസ്.കോം തുടങ്ങിയ പല വെബ്‌സൈറ്റുകളുടെയും സന്ദര്‍ശകരെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യ അടക്കം മറ്റു രാജ്യക്കാരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.


യൂസര്‍ എപ്പോള്‍ ലോഗ്‌ഇന്‍ ചെയ്തു, അയാള്‍ ഏതു യൂസര്‍ ഏജന്‍റാണ് ഉപയോഗിച്ചത്, ഐപി അഡ്രസ് എന്താണ് തുടങ്ങിയ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും അവര്‍ക്ക് ലഭിച്ചരിക്കുന്ന പ്രമോഷണല്‍ ഇമെയിലുകളും എല്ലാം പുറത്തായ വിവരങ്ങളില്‍ പെടും. ക്യാംഗേള്‍സിന്‍റെയും വ്യക്തിപരമായ വിവരങ്ങളും പുറത്തായി എന്നാണ് റിപ്പോര്‍ട്ടുകള്‍.  സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് തുറന്നു കിടന്ന ഡേറ്റ കണ്ടെത്തിയത്. ഇതൊരു ഗുരുതര പിഴവാണെന്ന് സ്ഥാപനത്തിന്‍റെ സ്ഥാപകന്‍ ജോണ്‍ വെതിങ്ടണ്‍ പറഞ്ഞു. അതേസമയം ഇത്തരം ചോര്‍ച്ച നടന്നിട്ടില്ലെന്നാണ് വിറ്റിഎസ് മീഡിയ വക്താവ് ആവര്‍ത്തിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K