03 November, 2019 09:24:46 AM


കാന്താരിമുളക് അരച്ചുകലക്കിയ വെളളം കുടിപ്പിച്ചു; കൂട്ടുകാരുടെ റാഗിംഗില്‍ വരനും വധുവും ആശുപത്രിയിലായി




കോഴിക്കോട്: വിവാഹത്തിന് വധുവിനും വരനും കൂട്ടകാര്‍ പണികൊടുക്കുന്നത് ഇപ്പോള്‍ പതിവാണ്. വരന്റെ കൂട്ടുകാര്‍ വിവാഹ നടക്കുന്നതിനിടെ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, പടക്കംപൊട്ടിക്കുക എന്നിങ്ങനെ പല രീതിയില്‍ ഉളള വിനോദങ്ങളാണ് ചെയ്യാറുള്ളത്. മിക്കപ്പോഴും അത് അതിരുവിടാറുണ്ട് അതിന് ഉത്തമ ഉദാഹരണമാണ് കൊയിലാണ്ടിയില്‍ നടന്ന സംഭവം.


കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ നവദമ്പതികളെ കാന്താരിമുളക് അരച്ചുകലക്കിയ വെളളം നിര്‍ബന്ധിച്ച് കുടിപ്പിച്ചാണ് പാരയായത്. ഇതേത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹ വസ്ത്രത്തില്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സനല്‍കി.


വിവാഹം കഴിഞ്ഞ് ഭക്ഷണംകഴിക്കുന്നതിന് മുമ്പാണ് ഇരുവരെയും വരന്റെ കൂട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെളളം കുടിപ്പിച്ചത്. കൊയിലാണ്ടി പോലിസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതികൊടുത്തതിനാല്‍ പോലീസ് കേസെടുത്തില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K