26 October, 2019 10:45:47 AM
എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കിഴക്കന്‍ സിറിയയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കും - ട്രംപ്
വാഷിംഗ്ടണ്‍: എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കിഴക്കന്‍ സിറിയയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് യു.എസ്. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മലക്കംമറിഞ്ഞത്.
അതിര്‍ത്തിനഗരമായ ദൈറുസ്സൂറിനടുത്തുള്ള കൊണോകോ വാതകപ്ലാന്റിലാണ് ടാങ്കുകളടക്കം വിന്യസിക്കാനൊരുങ്ങുന്നത്. ഐ.എസ് ഭീകരര്‍ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാനാണ് കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സുമായി സഹകരിച്ചുള്ള നീക്കമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
സൈനികവിന്യാസം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ യു.എസ് വെളിപ്പെടുത്തിയില്ല. വടക്കുകിഴക്കന്‍ സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസിെന്റ തീരുമാനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. യു.എസിെന്റ പ്രഖ്യാപനത്തിനു പിന്നാലെ തുര്‍ക്കി കുര്‍ദുകള്‍ക്കുനേരെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.