25 October, 2019 02:10:31 PM
'ആഘോഷത്തിന്‍റെ വെളിച്ചം അനുഗ്രഹമായി പ്രകാശിക്കട്ടെ'; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി
: ദീപാവലി ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വീറ്ററിലൂടെയാണ് ഇദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. 'ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നു'വെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ ഉള്ളത്.
'ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്‍റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ'യെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ദീപാവലി പ്രമാണിച്ച് യുഎഇയില്‍ 62 സ്‌കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി പ്രഖ്യാപിച്ചു. അതേസമയം യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും പ്രവാസികളെല്ലാം ദീപാവലി ആഘോഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്.