24 October, 2019 03:26:15 PM
കര്‍താര്‍പുര്‍ ഇടനാഴി: കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചു; ഇടനാഴി ഗുരുദ്വാര സന്ദര്‍ശനത്തിന് ഉപയോഗിക്കാം
ദില്ലി: കര്‍താര്‍പൂര്‍ ഇടനാഴി പ്രവര്‍ത്തികമാക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചു. അതിര്‍ത്തിയില്‍ 'സീറോ ലൈനില്‍' ഇന്ത്യയുടെ ഭാഗത്തുനിന്നും ആഭ്യന്തര സുരക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി എസ്.സി.എല്‍ ദാസും പാകിസ്താന്റെ ഭാഗത്തുനിന്നും ദക്ഷിണ ഏഷ്യ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസലുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഇടനാഴി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരിത്രപരമായ കരാറാണെന്ന് പാകിസ്താന്‍ പ്രതിനിധി പ്രതികരിച്ചു. പാകിസ്താന്‍ ഭാഗത്തുള്ള കര്‍താര്‍പുര്‍ സാഹിബ് ഇടനാഴി നരോവലില്‍ നവംബര്‍ ഒമ്പതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഫൈസല്‍ പറഞ്ഞു.
കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഗുരു നായക് ദേവ് തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായി ഈ ഇടനാഴി ഉപയോഗിക്കാന്‍ കഴിയും. ഗുരു നായക് ദേവിന്റെ 550-ാം ജന്മവാര്‍ഷിക ആഘോഷത്തിനു മുന്നോടിയായി ഇടനാഴി തുറന്നുകൊടുക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി തവണ ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതുപ്രകാരം ഗുരുദ്വാര തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഇടനാഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയും.