23 October, 2019 12:44:05 PM
കോട്ടയം സ്വദേശി യുഎസിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു
വാഷിംഗ്ടണ്‍: പ്രവാസി മലയാളി യുഎസിൽ അജ്ഞാത വാഹനമിടിച്ചു മരിച്ചു. കോട്ടയം തുണ്ടിയിൽ ബോബി എബ്രഹാം (45) ആണു റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചു മരിച്ചത്. സ്റ്റെർലിങ് ഹൈറ്റ്സിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു അപകടം. വാഹനം ഓടിച്ചയാൾക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.