21 October, 2019 10:57:36 AM
ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ-മെയില്‍ വിവാദം ; 38 പേര് നിയമലംഘനം നടത്തിയതായി കണ്ടെത്തല്‍
വാഷിങ്ടണ്‍: യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും 2016ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തില്‍ 38 പേര് നിയമലംഘനം നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
മൂന്നുവര്‍ഷം മുമ്പാണ് ഇതു ബന്ധിച്ച് അന്വേഷണം തുടങ്ങിയത്. നിയമ ലംഘനം നടത്തിയവരുടെ കൂട്ടത്തില്‍ ഹിലരിയുടെ കാലത്ത് വിദേശകാര്യ വകുപ്പില്‍ ജോലി ചെയ്തവരും ഉള്‍പ്പെടും. ചിലര്‍ ട്രംപ് ഭരണകൂടത്തില്‍ തുടരുന്നുമുണ്ട്. വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചെന്നായിരുന്നു വിവാദം .