16 October, 2019 07:47:15 AM
ജപ്പാനിൽ ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു; കനത്ത നാശനഷ്ടം
ടോക്കിയോ: ജപ്പാനിൽ ആഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു. കിഴക്കൻ, മധ്യ ജപ്പാനിലാണ് ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ചത്. 15 പേരെ കാണാതായി. 1,38,000 വീടുകളിലേക്കുള്ള ജലവിതരണവും 24,000 വീടുകളിലെ വൈദ്യുതി ബന്ധവും തകരാറിലായി. ഹുക്കുഷിമ പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണു ചുഴലിക്കാറ്റ് കരയിലെത്തിയത്. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. പതിനായിരത്തോളം പേർ ഇപ്പോഴും ക്യാന്പുകളിലാണ്.