15 October, 2019 09:11:06 AM
പടിഞ്ഞാറൻ മെക്സിക്കോയിൽ പോലീസ് വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്: 14 പോലീസുകാർക്ക് ദാരുണാന്ത്യം
മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിലെ മിച്ചോകാൻ സംസ്ഥാനത്ത് പോലീസ് വാഹന വ്യൂഹത്തിന് നേരെ അക്രമികൾ നടത്തിയ വെടിവയ്പിൽ 14 പോലീസുകാർക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരിക്കേറ്റു. പോലീസ് സംഘത്തിന്റെ വാഹനം വളഞ്ഞ അക്രമി സംഘം വെടിയുതിർക്കുകയും വാഹനങ്ങൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
മിച്ചോകാനിലെ എൽ അഗുവാജെ പട്ടണത്തിലാണ് സംഭവം. കോടതി ഉത്തരവ് നടപ്പാക്കാൻ നഗരത്തിലെ ഒരു വീട്ടിലേക്ക് പോയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ കുപ്രസിദ്ധ ക്രിമിനൽ സംഘടനകളിൽ ഒന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലാണെന്നാണ് പോലീസ് കരുതുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുൻനിരയിലാണ് മെക്സിക്കോ. ഒരുദിവസം ശരാശരി നൂറിലധികം പേര് രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്, അധോലോക മാഫിയകൾ സജീവമാണ് രാജ്യം കൂടിയാണ് മെകിസ്ക്കോ.