11 October, 2019 12:19:57 PM
ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്‍റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം; തീവ്രവാദി ആക്രമണമെന്ന് സൂചന
ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്‍റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി.
ജിദ്ദയില്‍ നിന്ന് 60 മൈല്‍ അകലെവച്ചാണ് സംഭവമെന്നാണ് ഇറാന്റെ വാര്‍ത്താ ഏജന്‍സി പറയുന്നത്. സ്‌ഫോടനത്തില്‍ തകര്‍ന്ന ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള നൗര്‍ ഏജന്‍സി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.