10 October, 2019 05:30:39 PM
പീറ്റര് ഹന്ഡ്കെ, ഓള്ഗ ടോകാര്ചുക്ക് എന്നിവര്ക്കു സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം
സ്റ്റോക്ഹോം: ഓസ്ട്രിയന് എഴുത്തുകാരന് പീറ്റര് ഹന്ഡ്കെ, പോളിഷ് എഴുത്തുകാരി ഓള്ഗ ടോകാര്ചുക്ക് എന്നിവര്ക്കു സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം. ഓള്ഗ 2018-ലെ പുരസ്കാരത്തിനും ഹന്ഡ്കെ 2019-ലെ പുരസ്കാരത്തിനുമാണ് അര്ഹരായത്. ലൈംഗികാരോപണങ്ങളെ തുടര്ന്ന് കഴിഞ്ഞ വര്ഷം സാഹിത്യത്തിനുള്ള നൊബേല് സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതേതുടര്ന്നാണ് ഇക്കുറി രണ്ടു വര്ഷത്തെ പുരസ്കാരങ്ങള് സ്വീഡിഷ് അക്കാദമി ഒന്നിച്ചു പ്രഖ്യാപിച്ചത്.
2018-ലെ മാന് ബുക്കര് പുരസ്കാര ജേതാവാണ് ഓള്ഗ. സിറ്റീസ് ഇന് മീററസ്, ദി ജേണി ഓഫ് ദി ബുക്ക് പീപ്പിള്, പ്രീമിവെല് ആന്ഡ് അദര് ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്ഡൊബിള്, ദി ഡോള് ആന്ഡ് ദി പേള് തുടങ്ങിയവയാണു പ്രധാന കൃതികള്. നോവലിസ്റ്റും നാടകകൃത്തും വിവര്ത്തകനുമാണു ഹന്ഡ്കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്ക്കു തിരക്കഥയെഴുതിയിട്ടുണ്ട്.